Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

മെട്രോ മെഡിക്കല്‍ പതിനഞ്ചാം വാര്‍ഷികം; 15ന് സൗജന്യ നിരക്കില്‍ പരിശോധന അജ്മാന്‍: പ്രമുഖ ആതുരാലയം

മെട്രോ മെഡിക്കല്‍ സെന്റര്‍ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. ജമാലുദ്ദീന്‍ അബൂബക്കര്‍ കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. ജമാലുദ്ദീന് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരുന്നു.

സാധാരണക്കാരന് കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്ന മെട്രോ മെഡിക്കല്‍ സെന്റര്‍ ആസ്റ്ററിന്റെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് മഹാമാരിയുടെ കാരലത്ത് അജ്മാന്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും സൗജന്യ ചികിത്സയും ലഭ്യമാക്കി. മെട്രോ മെഡിക്കല്‍ ടീം ലേബര്‍ കാമ്പുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണവും പ്രാഥമിക ചികിത്സയും നല്‍കിയിരുന്നു.

വാര്‍ഷികാഘോഷ ഭാഗമായി നിരവധി ഇളവുകളും പ്രഖ്യാപിച്ചു. 15ന് വിവിധ പരിശോധനകള്‍ സൗജന്യ നിരക്കില്‍ ലഭ്യമാക്കും. കൂടാതെ, ആരോഗ്യ പരിചരണത്തിനും ചികിത്സക്കും വിവിധ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട് ജനറല്‍ മെഡിസിന് പുറമെ കണ്ണ്, ശിശുരോഗം, അസ്ഥി രോഗ വിഭാഗം, ഫിസിയോ തെറാപ്പി, സ്പീച് തെറാപ്പി, ഗൈനക്കോളജി, റേഡിയോളജി തുടങ്ങി സ്‌പെഷ്യലൈസേവനും മെട്രോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ശൈഖ് മാജിദ് ബിന്‍ സഈദ് റാഷിദ് അല്‍ നുഐമിയും ഡോ. ജമാലുദ്ദീന്‍ അബൂബക്കറും 2006ല്‍ ആണ് മെട്രോ മെഡിക്കല്‍ ആരംഭിച്ചത്. പ്രദേശത്തെ കുറഞ്ഞ വരുമാനക്കാരായ സ്വദേശികളും വേദേശികള്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top