Sauditimesonline

mlp kmcc
ഭാഷാ സമര അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു

സ്‌കൂള്‍ തുറക്കാനൊരുങ്ങി സൗദി; നാലില്‍ മൂന്ന് അധ്യാപകരും വാക്‌സിന്‍ സ്വീകരിച്ചു

റിയാദ്: സൗദിയിലെ നാലില്‍ മൂന്ന് അധ്യാപകരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം.. അധ്യാപകരില്‍ 76 ശതമാനവും വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരില്‍ 75 ശതമാനവും വാക്‌സിന്‍ സ്വീകരിച്ചു. 18 വയസ് വരെ പ്രായമുളള വിദ്യാര്‍ത്ഥികളില്‍ 30 ശതമാനം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അധ്യായന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി വാക്‌സിന്‍ വിതരണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനുളള ഒരുക്കത്തിലാണ് മന്ത്രാലയം.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിവിധ മന്ത്രാലയങ്ങള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. ഇതു പ്രകാരം നാലു ഷിഫ്റ്റുകളില്‍ ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്. സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും കൊവിഡ് പ്രോടോകോള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് അകലം പാലിച്ച് ക്ലാസ് മുറികളില്‍ ഇരിക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top