റിയാദ്: സൗദി അറേബ്യ അംഗീകരിച്ച വിവിധ കമ്പനികളുടെ വാക്‌സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി ആവര്‍ത്തിച്ച് വ്യക്തമാക്കി. അന്താരാഷ്ട്ര ഗവേഷണങ്ങളുട അടിസ്ഥാനത്തിലാണ് സൗദിയില്‍ അംഗീകാരമുള്ള വ്യത്യസ്ഥ വാക്‌സിനുകള്‍ ഒരാള്‍ സ്വീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളും ഇത് അംഗീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന നല്‍കിയ വിശദീകരണം സംബന്ധിച്ച് മാധ്യമ വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സൗദിയില്‍ ഫൈസര്‍, ആസ്ട്രാ സെനെക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കു പുറമേ രണ്ട് ചൈനീസ് നിര്‍മിത വാക്‌സിനുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. വിദേശങ്ങളില്‍ നിന്ന് രണ്ട് ഡോസ് ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ സൗദി അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്റെ ഒരു ഡോസ് ബൂസ്റ്ററായി സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.