Sauditimesonline

KOZHIKODE PRAVASI
അത്താഴ വിരുന്നും യാത്രയയപ്പും

ഈദ് ആഘോഷമാക്കാന്‍ സിറ്റി ഫ്‌ളവര്‍; ഗിഫ്റ്റ് വൗചര്‍ സമ്മാനം

റിയാദ്: ഈദുല്‍ ഫിത്വര്‍ ആഘോഷമാക്കാന്‍ സിറ്റി ഫഌര്‍ ഷോ റൂമുകളില്‍ വിപുലമായ ഒരുക്കങ്ങള്‍. ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ ഏറ്റവും പുതിയ ഫാഷന്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയാണ് പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. മാത്രമല്ല ഈ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലും 250 റിയാലിന് ഉത്പ്പന്നങ്ങള്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും. ഏപ്രില്‍ 19 മുതല്‍ മെയ് 5 വരെയാണ് ഓഫര്‍. ഗിഫ്റ്റ് വൗചറുകള്‍ ഉപയോഗിച്ച് മെയ് 9 വരെ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് ഉത്പ്പന്നങ്ങളും വിവിധ ആക്‌സസറീസും ഒരുക്കിയിട്ടുണ്ട്. 29 റിയാല്‍ വിലയുളള ഹെംലെറ്റ് കാഷ്വല്‍ ഷര്‍ട്ട് രണ്ടെണ്ണം 49 റിയാലിന് ലഭിക്കും. ഇതേ ബ്രാന്റിലുളള ജീന്‍സും ഇതേ ഓഫറില്‍ ലഭ്യമാണ്.

അബായ, കോട്ടന്‍ സാരി, സെമി സ്റ്റിച്ചിഡ് ചരീദാര്‍ മെറ്റീരിയല്‍, ലെഗിന്‍സ്, പൈജാമ തുടങ്ങി ഉത്പ്പന്നങ്ങളും വിവിധ ഓഫര്‍ പ്രൈസുകളില്‍ ലഭ്യമാണ്. ഫുഡ്‌വെയര്‍, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഈദ് ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട്. സൗദിയിലെ മുഴുവന്‍ ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണെന്നും സിറ്റി ഫഌര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top