Sauditimesonline

5-2 city flower
കരുതലിന്റെ തൂവെള്ളപ്പൂക്കള്‍; സ്‌നേഹാദരങ്ങളില്‍ വിരിഞ്ഞ് സിറ്റി ഫ്‌ളവര്‍

സൗദിയില്‍ നിയമം ലംഘിച്ച കോഫീ ഷോപ്പുകള്‍ക്ക് പൂട്ട് വീണു

നൗഫല്‍ പാലക്കാടന്‍

റിയാദ്: നിയമം ലംഘിച്ച് ഹുക്ക ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കോഫി ഷോപ്പുകള്‍ നഗരസഭ അടപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോഫീ ഷോപ്പുകളില്‍ ഹുക്ക പുകവലി വിലക്കി നഗരസഭ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നഗരസഭ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് ഹുക്ക ഉപയോഗിക്കുന്ന കോഫീ ഷോപ്പുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് കോഫീ ഷൊപ്പുകള്‍ അച്ചു സീല്‍ ചെയ്തത്. നിയമ ലംഘനത്തിന് പിഴയും ചുമത്തി. കൊറോണ പ്രതിരോധത്തിന്റെ കരുതല്‍ നടപടിയായി റിയാദില്‍ 8398 ബാര്‍ബര്‍ ഷോപ്പുകളും 2385 ബ്യൂട്ടി പാര്‍ലറുകളും താല്‍കാലികമായി നഗരസഭ അടപ്പിച്ചു.

റെസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. ഭക്ഷണം പാര്‍സലായോ ഓണ്‍ലൈന്‍ വഴിയോ അല്ലാതെ റെസ്‌റ്റോറന്റില്‍ ഇരുന്ന് കഴിക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് മാളുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റും ഫാര്‍മസികളും മാത്രമേ പ്രവര്‍ത്തിക്കൂ. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് പതിനാറു ദിവസം അവധിയും പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരോട് പരമാവധി വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സൗദിയിലെ വിവിധ മന്ത്രാലയങ്ങള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top