Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

കൊവിഡ്: രാജ്യം സ്വീകരിക്കുന്ന നടപടി സ്വാഗതാര്‍ഹമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍

റിയാദ്: കൊവിഡ് വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ രാജ്യം സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അവദ് അല്‍ അവദ്. രാജ്യത്തെ നിലവിലെ ആരോഗ്യസ്ഥിതിയും വിവിധ സമിതികളുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. രോഗബാധിതരുടെ ചികിത്സ, രോഗം ബാധിച്ചതായി സംശയിക്കപ്പെടുന്നവരെ താമസിപ്പിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങള്‍, സമൂഹത്തില്‍ മറ്റുള്ളവരുടെ സംരക്ഷണം എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും മനുഷ്യാവകാശങ്ങളെ മാനിക്കുന്ന നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. കാര്യക്ഷമതയോടെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനു രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കു കഴിയുന്നുണ്ട്. വൈറസ് വ്യാപനം തടയുന്നതിന് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകള്‍ രാജ്യം നടപ്പിലാക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം കാണാന്‍ കഴിയുന്നുണ്ടെന്നും ഡോ. അവദ് അല്‍ അവദ് പറഞ്ഞു.

കൊറോണ വൈറസിനെ നേരിടാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങള്‍ പ്രാദേശിക സാഹചര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. വൈറസ് വ്യാപനം തടയുന്നതിന ആഗോള ശ്രമങ്ങളുമായി സൗദി അറേബ്യയുടെ സഹകരണം ശക്തമാക്കിയിട്ടുണ്ട്. സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം അടിയന്തിര നടപടികള്‍ നടപ്പിലാക്കുന്നതിനായി ലോകാരോഗ്യ സംഘടനയ്ക്ക് 10 മില്യണ്‍ ഡോളര്‍ നല്‍കിയ കാര്യവും ഡോ. അവദ് അല്‍ അവദ് എടുത്തു പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top