Sauditimesonline

5-2 city flower
കരുതലിന്റെ തൂവെള്ളപ്പൂക്കള്‍; സ്‌നേഹാദരങ്ങളില്‍ വിരിഞ്ഞ് സിറ്റി ഫ്‌ളവര്‍

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 274: ഇന്ന് സ്ഥിരീകരിച്ചത് 36 കേസുകള്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ 36 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 274 ആയി ഉയര്‍ന്നു. റിയാദില്‍ 21, ഖതീഫ് നാല്, മക്ക മൂന്ന്, ദമ്മാം മൂന്ന്, ഹുഫൂഫ് മൂന്ന്, ജിദ്ദ ഒന്ന്, ദഹ്‌റാന്‍ ഒന്ന്, അസീര്‍ ഒന്ന്, എന്നിങ്ങനെയാണ് പുതിയ കൊവിഡ് വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രണ്ട് പേര്‍ക്കും രോഗം ദേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ രോഗം ഭേദമായവരടക്കം സൗദിയില്‍ എട്ട് പേര്‍ രോഗ മുക്തി നേടി. കോവിഡ് പ്രതിരോധ നടപടികളില്‍ ലോകത്തു തന്നെ ശ്രദ്ധേയമായ ഇടപെടലാണ് സൗദി അറേബ്യ നടത്തി കൊണ്ടിരിക്കുന്നത്. അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ ഒരാഴ്ചയായി നിര്‍ത്തി വെച്ചു. മാളുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് സൂപ്പര്‍ മാര്‍ക്കറ്റും മരുന്ന് ലഭ്യത ഉറപ്പ് വരുത്താന്‍ ഫര്‍മസിയും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരെ ജോലി സ്ഥലത്ത് എത്തുന്നതില്‍ നിന്ന് പൂര്‍ണ്ണമായും വിലക്കി. സ്വകാര്യ മേഖലയില്‍ പരമാവധി ജോലിക്കാരെ ഓഫീസില്‍ എത്തുന്നതില്‍ നിന്ന് നിരൂത്സാഹപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടു. ഇരു ഹറാമുകളിലെയും ജുമുഅ ഒഴികെ എല്ലാ പള്ളികളിലും നമസ്‌കാരം നിര്‍ത്തി വെച്ചു. രാജ്യം സമാനതകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങള്‍ പരമാവധി വീട്ടില്‍ തന്നെ ചിലവഴിക്കണമെന്നും രാജ്യം നയിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top