Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

കൊവിഡ് പ്രതികൂല സാഹചര്യം വിലയിരുത്തും; സാമ്പത്തിക സുസ്ഥിരതയുണ്ടെന്ന് ധനമന്ത്രി

റിയാദ്: കൊവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യ ഈ വര്‍ഷത്തെ ബജറ്റില്‍ നിന്ന് 50 ബില്യണ്‍ റിയാല്‍ വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. ക്രൂഡ് ഓയില്‍ വില കുറയുന്നതിന്റെ ആഘാതം തടയാന്‍ നടപടി സ്വീകരിക്കും. കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായി ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തിനു കഴിയും. സുസ്ഥിരത നിലനിര്‍ത്താന്‍ സാമ്പത്തിക കരുത്തും ആസ്തിയും സൗദി അറേബ്യക്ക് ഉണ്ടെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍പറഞ്ഞു.

കൊവിഡ് വൈറസ് പ്രതിരോധം, ചികിത്സ, ആരോഗ്യ സേങ്ങള്‍ തുടങ്ങി മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. സാമൂഹിക, സാമ്പത്തിക മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന ചില വിഭാഗങ്ങളില്‍ നടപ്പു ബജറ്റിന്റെ അഞ്ച് ശതമാനത്തില്‍ താഴെ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നുും മന്ത്രി പറഞ്ഞു.

എണ്ണവില കുറയുന്നതിന്റെ ആഘാതം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്ന വിലക്കുറവ് നേരിടാന്‍ കൂടുതല്‍ നടപടി ഉണ്ടാകും. വൈറസ് പടര്‍ന്നതിനെ തുടര്‍ന്നുളള പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തും. ചെലവുകള്‍ സംബന്ധിച്ച് സമഗ്രമായ അവലോകനം ആവശ്യമാണ്. അതിനുശേഷം ഉചിതമായ നടപടികള്‍ സമയബന്ധിതമായി തീരുമാനിക്കുമെന്നും മുഹമ്മദ് അല്‍ജദാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top