Sauditimesonline

icf
ഐസിഎഫ് 'എഡ്‌ഗ്ലോ 2026' വിദ്യാഭ്യാസ പുരസ്‌കാര വിതരണം നാളെ

കോവിഡ് ബാധിതര്‍ പതിനയ്യായിരം കടന്നു: മദീനയില്‍ ഇന്ന് 272 കേസുകള്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,172 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം15,102 ആയി ഉയര്‍ന്നു. ആറ് രോഗികളാണ് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം127 ആയി. മദീനയിയിലും മക്കയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മദീന 272, മക്ക 242, ജിദ്ദ 210, റിയാദ് 131, ദമ്മാം 46, ജുബൈല്‍ 45, ഹുഫൂഫ് 40, ഖോബാര്‍ 30, തായിഫ് 21 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പോസറ്റീവ് കേസുകളുടെ എണ്ണം. ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍ സംഘം താമസ കേന്ദ്രങ്ങളിലും ക്യാമ്പുകളിലും പരിശോധന തുടങ്ങിയതോടെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top