Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ‘കായിക’മേളയൊരുക്കി ഡിഫ

ദമാം: കൊവിഡ് കാലത്തെ കായിക പ്രേമികളുടെ അലസതയകറ്റാന്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സോഷ്യല്‍ മീഡിയ വഴി സംഘടിപ്പിച്ച മല്‍സര പരിപാടികള്‍ സമാപിച്ചു. എട്ട് ദിവസം നീണ്ട് നിന്ന മാധ്യമ പ്രവര്‍ത്തകനും കായിക നിരുപകനുമായ കമാല്‍ വരദൂര്‍ ഉല്‍ഘാടനം ചെയ്തു. കായിക ലോകം പൂര്‍ണ്ണമായും കോവിഡിന്റെ പിടിയിലകപ്പെട്ടതായും തിരിച്ചു വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും കമാല്‍ വരദൂര്‍ പറഞ്ഞു. ഫുട്‌ബോള്‍ താരങ്ങളായ ആസിഫ് സഹീര്‍, സകീര്‍ മാനു, സൂപ്പര്‍ സ്റ്റുഡിയോ അഷ്‌റഫ്, സി.കെ. ഉബൈദ്, അജയന്‍ കൊല്ലം, ടൈറ്റാനിയം ഹമീദ്, കുരികേഷ് മാത്യു തുടങ്ങിയവരും വിവിധ ദിവസങ്ങളില്‍ അതിഥികളായി കായിക പ്രേമികളുമായി സംവദിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എം.എം. ജാഫര്‍ ഖാന്‍ നയിച്ച ക്വിസ് മല്‍സരം ഫുട്‌ബോള്‍ ലോകത്തെ കഴിഞ്ഞ കാല വിശേഷങ്ങള്‍ പങ്കു വെക്കുന്നതായി മാറി. ഷിബിലി അല്ലിക്കല്‍ (ദല്ല എഫ്.സി), ഷജീര്‍ തുണേരി (യൂത്ത് ക്ലബ്), സഹീര്‍ മജ്ദാല്‍ (ദമാം സോക്കര്‍) എന്നിവര്‍ വിജയികളായി. ലോകം കൊറോണകു ശേഷം, ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതീക്ഷകള്‍, പ്രവാസികളും ആരോഗ്യവും തുടങ്ങി വിഷയങ്ങളും ചര്‍ച്ച ചെയ്തു. അബ്ദുല്‍ ജലീല്‍ (യൂത്ത് ക്ലബ്), സഹീര്‍ മജ്ദാല്‍ (ദമാം സോക്കര്‍), ജാബിര്‍ ഷൗക്കത്ത് (ഫോര്‍സ എഫ്.സി) എന്നിവര്‍ ടോപിക് സ്പീച് മല്‍സരത്തില്‍ വിജയികളായി. ഡൊ. അബ്ദുസലാം കണ്ണിയന്‍, വില്‍ഫ്രഡ് ആന്‍ഡ്രൂസ്, റസാക് ചേരിക്കല്‍, റഫീക് കൂട്ടിലങ്ങാടി, സകീര്‍ വള്ളക്കടവ് എന്നിവര്‍ പ്രസംഗിച്ചു. ആക്ടിംഗ് പ്രസിഡന്റ് മുജീബ് കളത്തില്‍ നയിച്ച പരിപാടിക്ക് ലിയാക്കത്ത് കരങ്ങാടന്‍, അഷ്‌റഫ് എടവണ്ണ, ഷനൂബ് കൊണ്ടോട്ടി എന്നിവര്‍ നേത്യത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top