Sauditimesonline

SaudiTimes

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്: ഇന്ന് മൂന്ന് മരണം

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ദ്ധനവ്. ഇന്ന് മാത്രം 355 രോഗികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന മൂന്ന് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 44 ആയി. മുപ്പത്തിയഞ്ച് രോഗികള്‍ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 666 ആയി ഉയര്‍ന്നു. റിയാദില്‍ (961), ജിദ്ദ (477), മക്ക (631), മദീന (420), ദമ്മാം (159) എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെ രോഗികകളുടെ എണ്ണം. ഇതിന് പുറമെ ചെറിയ നഗരങ്ങളിലും കോവിഡ് രോഗികളുണ്ട്. രാജ്യം ശക്തമായ പ്രതിരോധ നടപടികള്‍ തുടരുകയാണ്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ 937 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top