
റിയാദ്: ലൈംഗിക ചുവയോടെ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്ഹക്കു സമീപം വ്യാപാര കേന്ദ്രത്തില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയത്. ഇതു ഷെയര്‍ ചെയ്ത കൂട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും എതിരായ പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തു നിന്നുണ്ടായത്. ലൈംഗിക ചുവയോടെ സംസാരിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് പരിശോധിച്ച പൊലീസ് നിരവധി അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തതായി കണ്ടെത്തി.യിട്ടുണ്ടെന്ന് റിയാദ് പൊലീസ് വക്താവ് ലഫ്റ്റനന്റ് കേണല്‍ ശാകിര്‍ ബിന്‍ സുലൈമാന്‍ അല്‍ തുവൈജിരി പറഞ്ഞു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം സൈബര്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് 30 കാരനെ അറസ്റ്റ് ചെയ്തത്. വിചാരണ നടപടികള്‍ക്കായി കേസ് പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് വക്താവ് അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു പുറമെ രാജ്യത്തിന്റെ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ചതിനും ഇയാള്‍ വിചാരണ നേരിടേണ്ടി വരും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.