Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

ഡിഫ സൂപ്പര്‍ കപ്പ്; ജൂണ്‍ 6ന് പന്തുരുളും

ദമ്മാം: ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന നയന്‍സ് ഫുട്‌ബോള്‍ മേള ‘ഡിഫ സൂപ്പര്‍ കപ്പ്’ ജൂണ്‍ 6ന് തുടക്കമാകും. ദഹ്‌റാന്‍ എക്‌സ്‌പോക്ക് സമീപമുള്ള അല്‍ യമാമ സ്‌റ്റേഡിയത്തിലാണ് മേളയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത്തിമൂന്ന് ക്ലബുകള്‍ മാറ്റുരക്കും. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴം രാത്രി 10.30ന് നടക്കും.

രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ പ്രഗല്‍ഭരായ മുന്നൂറിലധികം താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും. സൗദിയിലെ സേഫ്റ്റി വിപണന രംഗത്തെ പ്രമുഖരായ കാക്കു സേഫ്റ്റി ആണ് മുഖ്യ പ്രായോജകര്‍. കിക്കോഫ് ചടങ്ങില്‍ അല്‍ യമാമ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഓഫ് ഫെസിലിറ്റീസ് മേധാവി അബ്ദുള്ള ഫഹദ് അല്‍ മഖ്‌ലൂത്ത് മുഖ്യാഥിതിയായിരിക്കും. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ, സംസ്‌ക്കാരിക, കായിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ടൂര്‍ണമെന്റ് സംഘാടനത്തിനായി എല്ലാ ക്ലബുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒന്‍പത് ആഴ്ചകളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ കലാശപ്പോരാട്ടം ജൂലായ് 19ന് നടക്കും. മത്സര ദിവസങ്ങളില്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡിഫ ആക്ടിങ് പ്രസിഡന്റ് ഷഫീര്‍ മണലോടി, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍, മീഡിയ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍, ഡിഫ ആക്ടിങ് ജന. സെക്രട്ടറി ആസിഫ് മേലങ്ങാടി, ട്രഷറര്‍ ജുനൈദ് കാഞ്ഞങ്ങാട് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top