ദമ്മാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് ഗസല്‍ വിരുന്നൊരുക്കുന്നു. കോബാര്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ ജൂണ്‍ 7ന് വൈകീട്ട് 7ന് ‘മമ കിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്’ എന്ന പേരിലാം് ഗസല്‍ വിരുന്ന്. ഗസല്‍ ജോഡികളായ റാസ, ബീഗം എന്നിവര്‍ ഗസല്‍ വിരുന്ന് നയിക്കും.
ഉാസ, ബീഗം ബാന്‍ഡിന്റെ മുഴുവന്‍ കലാകാരന്മാരും ലൈവ് ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കും. പ്രണയവും വിരഹവും ഒത്തിണങ്ങുന്ന വേറിട്ട സംഗീത വിരുന്നാണ് ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ പറഞ്ഞു. എന്‍ട്രി പാസിന് +966 598009536, 0558301341 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഷമീം കാട്ടാക്കട, ജനറല്‍ സിക്രട്ടറി ദിനേശ്, ട്രഷറര്‍ അജിം ജലാലുദ്ദീന്‍, ചെയര്‍മാന്‍ അഷറഫ് ആലുവ, മുഖ്യ രക്ഷാധികാരി മൂസക്കോയ, വനിതാ വിഭാഗം പ്രസിഡണ്ട് ഷംല നജീബ്, വനിതാ വിഭാഗം സിക്രട്ടറി അനു ദിലീപ്, കണ്‍വീനര്‍ നിഷാദ് കുറ്റിയാടി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.