ദമ്മാം: പുതിയ അധ്യായന വര്‍ഷം വ്യത്യസ്ത പരിപാടികളൊരുക്കുമെന്ന് ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന് സ്‌കൂള്‍ രക്ഷിതാക്കളുടെ പൊതുവേദി ഡിസ്പാക്ക്. കഴിഞ്ഞ കാലങ്ങളില്‍ രക്ഷിതാക്കളില്‍ നിന്നും സ്‌കൂള്‍ അധിക്യതരില്‍ നിന്നും ലഭിച്ച പിന്തുണയാണ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രേരണയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അകാദമിക്ക് വിദഗ്ദരെ പങ്കെടുപ്പിച്ച് ഐ.ഐ.ടി, എന്‍.ഐ.ടി പ്രവേശനം ആഗ്രഹിക്കുന്ന വ്യദ്യാര്‍ഥികള്‍ക്കു ശില്പശാല സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ പ്രാവിണ്ണ്യമുള്ള ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശങ്ങളും അവരുടെ സഹകരണവും ഉറപ്പുവരുത്തും. വേനലവധിക്ക് ശേഷം സംഘടിപ്പിക്കുന്ന അണ്ടര്‍17 ഫുട്‌ബോള്‍ മേളയില്‍ റിയാദ്, ദമാം മേഖകളിലെ സ്‌കൂള്‍ ടീമുകള്‍ പങ്കെടുക്കും. ദമ്മാം ഇന്റര്‍നാഷണല്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ജൂണ്‍ 9ന് ആദരിക്കും.
ഡിസ്പാക്ക് കുടുംബത്തില് നിന്നു മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിക്കും. ഇന്റര്‍ സ്‌കൂള്‍ ക്വിസ് മല്‍സരം മൂന്നാം പതിപ്പ് ഈ വര്‍ഷവും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡിസ്പാക്ക് ജന. സെക്രട്ടറി നജീബ് അരഞ്ഞിക്കല്‍, ട്രഷറര്‍ ഷിയാസ് കണിയാപുരം, ഭാരവാഹികളായ നവാസ് ചൂനാടന്‍, നിസാം യൂസ്ഫ്, നിഹാസ് കിളിമാനൂര്‍, ഗുലാം ഫൈസല്‍, ഫൈസി വളങ്ങോടന്‍, നാസര്‍ കടവത്ത് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.