റിയാദ്: പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതിഷേധമാണ് കേരളത്തില്‍ ഇടതുപക്ഷ മുന്നണി നേരിടേണ്ടി വന്ന കനത്ത തോല്‍വിയെന്ന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി. ഇടതു സര്‍ക്കാരിനെ കമ്മ്യുണിസ്റ്റുകളും വെറുത്ത് തുടങ്ങിയതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലം.
ജനാധിപത്യ ഇന്ത്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം പറഞ്ഞ് രാഹുല്‍ ഗാന്ധി ഇന്ത്യയിലുടനീളം നടത്തിയ കഠിന പ്രയത്‌നം ജനങ്ങള്‍ ഉള്‍കൊണ്ടതിന്റെ ഫലംകൂടിയാണ് രാജ്യത്തുടനീളം കാണുന്നത്. സ്വന്തം ഇഷ്ടത്തിന് നിയമം മാറ്റി മറിക്കാനും സര്‍ക്കാര്‍ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാനും കഴിയാത്ത വിധം ശക്തമായ പ്രതിപക്ഷം രൂപപ്പെട്ടത് രാജ്യത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദിക് കല്ലുപറമ്പന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.