
റിയാദ്: കേരളത്തില്‍ യുഡിഎഫ് നേടിയ മികച്ച വിജയം ആഘോഷമാക്കി കെഎംസിസി പ്രവര്‍ത്തകര്‍. ഇടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ സമദ് സമദാനി, രാഹുല്‍ ഗാന്ധി എന്നിവരുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യാ മുന്നണിക്ക് ജെയ് വിളിച്ചായിരുന്നു ആഹ്‌ളാദ പ്രകടനം. ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ വിജയാഹ്ലാദ പരിപാടിക്ക് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി നേതാക്കളായ കെകെ കോയമുഹാജി, മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ റഫീഖ് മഞ്ചേരി, സത്താര്‍ താമരത്ത്, അഷറഫ് കല്‍പകഞ്ചേരി, ജില്ലാ കെഎംസിസി നേതാക്കളായ ഷൗകത്ത് കടമ്പോട്ട്, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട്, ഷറഫ് പുളിക്കല്‍, ശബീറലി വള്ളിക്കുന്ന് എന്നിവര്‍ നേതൃത്തം നല്‍കി. നൂര്‍ ഓഡിറ്റോറിയത്തില്‍ പുലര്‍ച്ചെ 4.30 മുതല്‍ ബിഗ് സ്‌ക്രീന്‍ റിസള്‍ട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. നൂറിലധികം യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.