ദമാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ കായിക മേളയുടെ ഭാഗമായി സ്‌പോട്ട്‌സ് ഡേ ഫ്‌ലാഗ് കൈമാറി. മുഖ്യ രക്ഷാധികാരി മൂസ കോയയില്‍ നിന്നു അല്‍ഖോബാര്‍ പ്രൊവിന്‍സിന് വേണ്ടി പ്രസിഡന്റ് ഷമീം കാട്ടാക്കട, ജനറല്‍ സെക്രട്ടറി ആസിഫ് താനൂര്‍, ട്രഷറര്‍ അജീം ജലാലുദീന്‍, മിഡില്‍ ഈസ്റ്റ് റീജിണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ താജു അയ്യാരില്‍, ഷംല നജീബ് എന്നിവര്‍ ഏറ്റു വാങ്ങി.
ദമ്മാം റെഡ് പോട്ട് റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭാരവാഹികളായ അഷറഫ് ആലുവ, അഭിഷേക് സത്യന്‍, ദിനേശ്, അപ്പന്‍ മേനോന്‍, നവാസ് സലാഹുദീന്‍, ഷനൂബ് മുഹമ്മദ്, ദിലീപ് കുമാര്‍, ഗുലാം ഫൈസല്‍, ഉണ്ണി കൃഷ്ണന്‍, നിഷാദ്, അനു ദിലീപ്, അര്‍ച്ചന അഭിഷേക്, രഞ്ജു, ഷിമല്‍, നിസാം, സിറാജുദ്ദീന്‍, അനസ് തമ്പി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.