ആവേശം വിതറി ബാഡ്മിന്റണ്‍ മത്സരം; സമാപനം ഇന്ന്

റിയാദ്: കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി ‘ഗ്രീന്‍ സുലൈമാനി സീസണ്‍-2’വിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മ ദ് കോയ സ്മാരക ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം. എക്‌സിറ്റ് 18ലെ ഗ്രീന്‍ ക്ലബ്ബില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യദിനം ജൂനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങള്‍ അരങ്ങേറി.

വിവിധ രാജ്യക്കാരും സ്‌കൂള്‍, ക്ലബ് താരങ്ങളുമാണ് മാറ്റുരച്ചത്. പുലര്‍ച്ച വരെ നീണ്ട മത്സരം വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് ഗ്രീന്‍ ക്‌ളബിലെത്തിയത്.

വിവിധ കാറ്റഗറികളിലായി അഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ, ബഹ്‌റൈന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. റിയാദിന് പുറമെ ദമ്മാം, ജിദ്ദ, അല്‍കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവും മത്സരത്തിന്റെ ഭാഗമാകും.

ജനുവരി 26ന് നടക്കുന്ന സമാപന പരിപാടിയില്‍ സൗദി ബാഡ്മിന്റെണ്‍ ഫെഡറേഷന്‍ ടെക്‌നിയ്ക്കല്‍ മാനേജര്‍ അമ്മാര്‍ ആവാദ് മുഖ്യാതിഥിയായിരിക്കും. വിവിധ ക്ലബ്ബ് പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കെ.എം.സി.സി നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.

 

Leave a Reply