സൗദിയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വിപുലമായ പരിപാടികളോടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വര്‍ഷത്തില്‍ ആഘോഷിക്കുന്ന റിപ്പബ്ലിക് ദിനത്തിന് പ്രത്യേക പ്രാധാന്യവും രാജ്യം കൈവരിച്ച നേട്ടങ്ങളും അംബാസഡര്‍ എടുത്തുപറഞ്ഞു.

രാഷ്ട്ര പിതാവ് മഹാത്മജിയെ സ്മരിച്ച് പുഷ്പങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്‌ളിക് സ്‌കൂള്‍, വൈദേഹി നൃത്തവിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം പ്രമേയമാക്കി നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ആഘോഷ പരിപാടികളില്‍ സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പുറമെ എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രവാസി സമൂഹത്തിലെ പ്രമുഖര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലും വിപുലമായ പരിപാടികളോടെ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു. കോണ്‍സുലേറ്റ് അംഗണത്തി നടന്ന പരിപാടിയില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പതാക ഉയര്‍ത്തി. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനവും വിവിധ സാംസ്‌കാരിക പരിപാടകളും അരങ്ങേറി.

 

Leave a Reply