
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) സ്ഥാപക അംഗം സൈഫുദ്ദിന്‍ വിളക്കേഴത്തിന് ‘ഇവ’ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 36 വര്‍ഷം ഹെര്‍ഫി ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു.

മലസ് പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് മൂസ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. വി ജെ നസ്‌റുദ്ദീന്‍, ജലീല്‍ ആലപ്പുഴ, ശിഹാബ് പോളക്കുളം, നിഹാസ് പക്കിപ്പറമ്പില്‍, അബ്ദുല്‍ അസീസ്, ധന്യ ശരത്, ഷാജി പുന്നപ്ര, ജലീല്‍ കാളുതറ, നൗമിത ബദര്‍, ഫിറോസ് അബ്ദുല്‍ അസീസ്, സുദര്‍ശന കുമാര്‍, സാനു മാവേലിക്കര, ആസിഫ് ഇഖ്ബാല്‍, ടി എന്‍ ആര്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

സൈഫുദ്ദീന്‍ വിളക്കേഴത്തിനുളള പ്രശംസാ ഫലകവും ഉപഹാരവും പ്രസിഡന്റ് ശരത് സ്വാമിനാഥന്‍, സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവെളി എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സിജു പീറ്റര്‍ സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.