Sauditimesonline

KELI
തളര്‍ന്ന ശരീരവും തകര്‍ന്ന സ്വപ്നങ്ങളും; സൂര്യഭാനെ നാട്ടിലെത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടി പ്രവാസിലോകം

സൗദി മുന്‍ പ്രവാസി കൊച്ചുകലുങ്ക് സിദ്ദീഖ് നിര്യാതനായി

റിയാദ്/കൊല്ലം: ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന കൊല്ലം മടത്തറ കൊച്ചുകലുങ്ക് സ്വദേശി സിദ്ദീഖ് (47) നിര്യാതനായി. കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊച്ചുകലുങ്ക് ജമാലിയ മന്‍സിലില്‍ പരേതനായ മുഹമ്മദ് ഹനീഫയുടെ മകനാണ്.

റിയാദ്, അല്‍ അഹ്‌സ എന്നിവിടങ്ങളില്‍ വര്‍ഷങ്ങളോളം ഇലക്ട്രീഷ്യനായിരുന്നു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയ ശേഷം സാമൂഹിക, പരിസ്ഥിതി മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. നെടുമ്പാശ്ശേരി ഹജ്ജ് എംബാര്‍ക്കേഷന്‍ സെന്ററില്‍ വളന്റിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാതാവ്: സക്കരിയ ബീവി, ഭാര്യ: സുബിന. മക്കള്‍: മിഹ്‌റാജ് (19), മിസിരിയ (16), മന്‍ഹ (3). സഹോദരങ്ങള്‍: സലീം, മുഹിയുദ്ദീന്‍, ഹുമയൂണ്‍, അന്‍വര്‍ ഹുസൈന്‍, സൗജത്ത്, ബാത്തുഷ, നസീമ, മാജിദ, സാജിദ. മൃതദേഹം കൊച്ചുകലുങ്ക് മുസ്‌ലിം ജമാഅത്ത് ഖബറിസ്ഥാനില്‍ ഖബറടക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top