Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍

കുവൈത്ത് അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം: അപലപിച്ച് സൗദി അറേബ്യ

റിയാദ്: കുവൈത്ത് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ സൗദി മറേബ്യ ശക്തമായി അപലപിച്ചു. ഇറാഖില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകളാണ് കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലെ പോസ്റ്റുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.

വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലെ രണ്ട് സ്ഥലങ്ങളാണ് ലക്ഷ്യംവെച്ചത്. ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴി നിയന്ത്രിച്ച ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ലംഘനങ്ങളും മേഖലയിലെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ശ്രമങ്ങളെയും അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാഖ് സര്‍ക്കാര്‍ ഇത്തരം ഭീഷണികളെ ഉത്തരവാദിത്തത്തോടെ നേരിടണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

യുഎഇ, ബഹ്‌റൈന്‍ ഉള്‍പ്പെടെയുളള ഗള്‍ഫ് സഹകരണ കൗണ്‍സില്‍, മുസ്‌ലിം വേള്‍ഡ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപ്പറേഷന്‍ തുടങ്ങിയ സംഘടനകളും ആക്രമണത്തെ അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു. അതേസമയം, ആക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇറാഖ് പ്രധാനമന്ത്രി ഉത്തരവിട്ടു. കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും ഇറാഖ് അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top