Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ജിഎംഎഫ് സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: അന്തരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളം രണ്ടാം അനുസ്മരണം സംഘടിപ്പിച്ചു. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ആണ് അനുസ്മരണം സംഘടിപ്പിച്ചത്. മലാസ് ചെറിസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സത്താര്‍ കായംകുളത്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. റിയാദ് സെന്റര്‍ കമ്മറ്റി പ്രസിഡന്റ് ഷാജി മടത്തില്‍ അധ്യക്ഷത വഹിച്ചു.

സത്താര്‍ കായംകുളം റിയാദിലെ പൊതുസമൂഹത്തിലൈ മികച്ച സംഘാടകനും ഏത് സമയത്തും ആര്‍ക്കും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നെന്ന് ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ മനുഷ്യ സ്‌നേഹിയെ ആണ് റിയാദിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. യിരുന്നു.

വിവിധ കൂട്ടായ്മകള്‍ കെട്ടിപ്പടുക്കുവാന്‍ റിയാദില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് സത്താര്‍ കായംകുളമെന്നു ജിസിസി മീഡിയ കോര്‍ഡിനേറ്ററും മാധ്യമപ്രവര്‍ത്തകനുമായ ജയന്‍ കൊടുങ്ങല്ലൂര്‍ അനുസ്മരിച്ചു. ശത്രുവായി കാണുന്നവരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവരെയും പുഞ്ചിരിയോടെ നേരിടുക മാത്രമല്ല, ചിരിച്ചു കളയുന്ന വ്യക്തിയാണ് സത്താര്‍ കായംകുളം എന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. കെ ആര്‍ ജയചന്ദ്രന്‍ അനുസ്മരിച്ചു.

സത്താര്‍ കായംകുളം വിടപറഞ്ഞു രണ്ടുവര്‍ഷം കഴിയുമ്പോഴും റിയാദിലെ പ്രവാസികളുടെ ഹൃദയത്തില്‍ മറക്കാനാവാത്ത മുഖമായി നില്‍ക്കുന്ന വ്യക്തിയാണെന്നു അഡ്വ് അജിത് കുമാര്‍ അനുസ്മരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സലിം അര്‍ത്തിയില്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുസ്മരണത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top