Sauditimesonline

watches

മാതൃകാ ജീവിതത്തിലൂടെ സ്ത്രീത്വം അടയാളപ്പെടുത്തുക: എം.ജി.എം റിയാദ്

റിയാദ്: വിശുദ്ധ ഖുര്‍ആനിന്റെ മൂല്യം ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതത്തില്‍ മാതൃകയാവാന്‍ വനിതകള്‍ക്ക് കഴിയണമെന്ന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന്‍. സാമൂഹിക, സംസ്‌കാരിക ഇടങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുവാനും കുടുംബങ്ങളില്‍ ഉത്തരവാദിത്വമുള്ള കുടുംബനാഥയാകുവാനും പ്രവാസി വനിതകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു. ഉദ്ഘാടന പ്രഭാഷണത്തില്‍ മീരാ റഹ്മാന്‍ പറഞ്ഞു. ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കിഴിലുള്ള എം.ജി.എം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സുലൈയിലെ താഖത് വ്യൂ വിശ്രമ കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ‘സ്ത്രീ സ്വത്വം, ഇസ്‌ലാമില്‍’ എന്ന പ്രമേയം അന്‍സാര്‍ നന്മണ്ട അവതരിപ്പിച്ചു. ‘ആത്മവിചാരണ’, ‘അപരിചിതര്‍ക്ക് അനുമോദനം’ എന്നീ വിഷയങ്ങല്‍ റാഹില അന്‍വര്‍, അമീന അന്‍വാരിയ്യ എന്നിവരും അവതരിപ്പിച്ചു.

എം.ജി.എം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഉമ്മുകുല്‍സൂം ടീച്ചര്‍ വി.എ. മുഖ്യാതിഥിയായിരുന്നു. റഷാ ബാസിമ ജിദ്ദ, സുഹ്‌റ ടീച്ചര്‍ അല്‍കോബാര്‍, നിഗ്മത്തുനിസ അഖ്‌റബിയ്യ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷ വിജയി റാഫിയ ഉമ്മറിന് റിയാദ് എം.ജി.എമിന്റെ സ്‌നേഹോപഹാരം കമറുന്നിസ നൗഷാദ് സമ്മാനിച്ചു.

റിയാദ് എം.ജി.എം ചെയര്‍പേഴ്‌സണ്‍ നഫീസ തലപ്പാടി അധ്യക്ഷത വഹിച്ചു. ജസീന മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും ഷഹാന അറഫാത്ത് നന്ദിയും പറഞ്ഞു. സൂഫിയ പുന്നോത്ത് ഖിറാഅത്ത് നടത്തി. നസ്‌റിന്‍ ജലാല്‍ അവതരകയായിരുന്നു.

ബുഷ്‌റ ബാവ, ജുന ആസിഫ്, ലുബ്‌ന ഫൈസല്‍, സില്‍സില കബീര്‍, ഷാഹിദ ഷംസീര്‍, റജീന കണ്ണൂര്‍, താഹിറ ടീച്ചര്‍, ഫര്‍സാന ഗഫൂര്‍, ഫാത്തിമ ഫര്‍സാന, ഹിബ നിഷാം, നാജിഷ, നദീറ ഹനീഫ്, ഷിംല , നുസൈബ ഷറഫ്, റെജീന സി.പി, ഷഫാഹു, അമീറ മുജീബ്, ആയിഷ ബഷീര്‍, ബാസിമ ഗഫൂര്‍, മുഹ്‌സിന ഉസ്മാന്‍, മുനീറ, നസീമറഷീദ്, ഷിറിന്‍ ഫറാസ്, രാരി നാസര്‍, റസീന, നൂര്‍ജഹാന്‍ ഇസ്മായില്‍, നസിമോള്‍, സരിത ഉമര്‍ ഖാന്‍, ഹസീന ഷംസുദ്ദീന്‍, റസീന വി., ഷിഫ, ഷഹ്നാസ്, ഖൈറുന്നിസ, സൈനബ് അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top