റിയാദ്: സൗദി റെഡ് ക്രെസന്റിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. സേവിംഗ് എ സോള്‍ ക്യാമ്പയിന്റെ ഭാഗമായി 24 മണിക്കൂറിനിടെ 9836 പേര്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കിയതിനാണ് റെക്കോര്‍ഡ്. പെട്ടെന്നുള്ള ഹൃദയസ്തംഭനം അനുഭവിക്കുന്നവരെ സഹായിക്കുന്ന ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണല്‍ ഡെഫിബ്രിലേറ്റര്‍ ഉപയോഗിക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് പരിശീലന നല്‍കിയതിനാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയത്.
പ്രഥമശുശ്രൂഷ പഠിക്കാന്‍ 9,836 പേരാണ് ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. റിയാദ് ഫ്രണ്ടിലാണ് ക്യാമ്പെയ്‌നും പ്രഥമശുശ്രൂഷ പരിശീലനവും നടന്നത്. എക്‌സ്‌റ്റേണല്‍ ഡെഫിബ്രിലേറ്റര്‍ ഉപയോഗിക്കാനുള്ള പരിശീലനവും സന്നദ്ധതയും പ്രകടിപ്പിച്ചവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുമെന്ന് റെഡ് ക്രസന്റ് അതോറിറ്റി വക്താവ് അബ്ദുല്‍ അസീസ് അല്‍ സുവൈന്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ പൊതുയിടങ്ങളില്‍ റെസ ഡ് ക്രെസന്റ് ഡെഫിബ്രിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.