Sauditimesonline

saidalavi obit
മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍

അരങ്ങു തകര്‍ത്തു സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ വാരാഘോഷം

റിയാദ്: സാംസ്‌കാരിക വൈവിധ്യം വിളംബരം ചെയ്തു സൗദി തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന റിയാദ് സീസണ്‍ ആഘോഷ രാവുകളില്‍ ഇതുവരെ 20 ലക്ഷം സന്ദര്‍ശകര്‍ പങ്കെടുത്തതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. റിയാദ് സുവൈദി പാര്‍ക്കില്‍ നവംബര്‍ 10വരെ ഇന്ത്യന്‍ വാരാഘോഷം അരങ്ങേറും. ഇന്ത്യന്‍ വാരാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ സുവൈദി പാര്‍ക്കില്‍ വിവിധ വര്‍ണങ്ങളിലുളള പുഷ്പങ്ങള്‍ക്കിടയില്‍ മഞ്ഞ ജെമന്തി ചെടി നട്ടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 15 കാലാകാരന്‍മാരാണ് സുവൈദി പാര്‍ക്കില്‍ കലാവിരുന്നൊരുക്കുക. ഇതിനു പുറമെ സൗദിയിലെ ഇന്ത്യന്‍ പ്രവാസികളായ നൂറ് കലാകാരന്‍ ഉള്‍പ്പെട്ട സംഘവും പരിപാടികളില്‍ പങ്കാളികളാകും.

ഇന്ത്യന്‍ സാംസ്‌കാരവും പൈതൃകവും അടയാളപ്പെടുത്തുന്ന പരിപാടികളാണ് ഓരോ ദിവസവും ഒരുക്കിയിട്ടുളളത്. ഇന്ത്യക്കു പുറമെ ബംഗഌദേശ്, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ഈസ്റ്റ് ആഫ്രിക്ക ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുളള കലാകാരന്‍മാര്‍ ഡിസംബര്‍ 10 വരെ വിവിധ കലാവിരുന്ന് അവതരിപ്പിക്കും.

ലോകത്തെ മുന്‍നിര വിനോദ പരിപാടികളിലൊന്നായി റിയാദ് സീസണ്‍ ആഘോഷങ്ങള്‍ മാറിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ബിന്‍ അല്‍ ശൈഖ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top