
കോഴിക്കോട്: കേരള മുസ്ലിങ്ങളെ അചഞ്ചലമായ ദൈവ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതോടൊപ്പം ബഹുസ്വര സമൂഹത്തില്‍ ഇഴ ചേര്‍ന്ന് നില്‍ക്കാന്‍ പരിശീലിപ്പിച്ച സൂഫി പാരമ്പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെഡിഎംഎഫ് റിയാദ് നടത്തിയ ആറാമത് പാറന്നൂര്‍ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്‌കാര സമര്‍പ്പണ വേദിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ആത്മീയതയുടെ വഴിയിലൂടെ ദൈവ മാര്‍ഗത്തില്‍ ഉറച്ചു നിന്ന് നന്മകള്‍ ചെയ്യാന്‍ സമൂഹത്തെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നവരാണ് പണ്ഡിതന്മാര്‍.

കേരളത്തില്‍ പൊതുവേയും മലബാറില്‍ പ്രത്യേകിച്ചും നടക്കുന്ന വലിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ പണ്ഡിതന്മാരുടെ പങ്ക് വ്യക്തമാണ്. ഏതൊരു അവാര്‍ഡും മൂല്യവത്താകുന്നത് അത് അര്‍ഹതപ്പെട്ട ആളുകള്‍ക്ക് സമര്‍പ്പിക്കപ്പെടുമ്പോഴാണ്. മുസ്ലിം സമുദായത്തെ ജനാധിപത്യ മാര്‍ഗത്തില്‍ നയിക്കുന്ന പ്രസ്ഥാനമാണ് സമസ്ത. സ്വാതന്ത്ര്യസമരത്തില്‍ സമസ്ത നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ആത്മീയ വഴിയില്‍ അചഞ്ചലമായ ദൈവവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ സാധാരണ മനുഷ്യരെ പ്രേരിപ്പിക്കുന്ന സംഘടനയാണ് സമസ്ത. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന, കാരുണ്യത്തിന്റെ മതമാണ് ഇസ്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






