
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. ഗ്രാന്‍ഡ്മാസ്റ്റര്‍ ജിഎസ് പ്രദീപ് നയിച്ച ‘കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍’ ക്വിസ് മത്സരത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടങ്ങിയത്. ഉമ്മുല്‍ ഹമാമിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഹൈസ്‌കൂള്‍ വിഭാഗത്തിന് ആദ്യ റൗണ്ടില്‍ 20 ചോദ്യങ്ങളും ഹയര്‍സെക്കന്ററി വിഭാഗത്തിന് 15 ചോദ്യങ്ങളുമായിരുന്നു. ഫൈനല്‍ റൗണ്ടില്‍ 12 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ പ്രിലിമിനറി റൗണ്ടിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ 6 ടീമുകളാക്കി തിരിച്ചായിരുന്നു ഫൈനല്‍. തെറ്റ് ഉത്തരം പറയുന്നവര്‍ക്ക് മൈനസ് മാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്നു.

മത്സരത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഷാന്‍ ഗോപാല്‍ നമ്പിയും മലപ്പുറം സ്വദേശി ദില്‍ഷാദ് കെ.പി.യും ചേര്‍ന്ന ‘ലിറ്റില്‍ ക്രിസ്റ്റല്‍സ്’ ടീം 440 പോയിന്റോടെ കിരീടം നേടി. മുന്‍ പരിചയമില്ലാത്ത വ്യത്യസ്ത ഭാഷയില്‍, സംസ്‌ക്കാരത്തില്‍ വളര്‍ന്ന തമിഴ്‌നാട് സ്വദേശി ഷാന്‍ ഗോപാല്‍ നമ്പിയും മലപ്പുറം സ്വദേശി ദില്‍ഷാദ് കെ.പിയും അറിവിന്റെ വേദിയില്‍ ഒന്നിച്ചപ്പോള്‍ പുതിയൊരു സൗഹൃദവും തളിരിട്ടു. മത്സരത്തിന് ശേഷം സംഘാടകരോട് ഇരുവരുടേയും കുടുംബങ്ങള്‍ നമ്പറുകള്‍ ആവശ്യപ്പെട്ടപ്പോള്‍ പരിപാടികൊണ്ട് സംഘാടകര്‍ ഉദ്ദേശിച്ച ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിച്ചതായി ഗ്രാന്‍ഡ്മാസ്റ്റര്‍ ജിഎസ് പ്രദീപ് അഭിപ്രായപ്പെട്ടു.

വിജയികള്‍ക്ക് 55,555 രൂപയും, റണ്ണേഴ്‌സ് അപ്പിനു 33,333 രൂപയും സമ്മാനിച്ചു. മൂന്നാം സ്ഥാനം 22,222 രൂപ), നാലാം സ്ഥാനം (11,111 രൂപ), അഞ്ചാം സ്ഥാനം (5,555 രൂപ) എന്നിവയ്ക്കു പുറമെ മെമെന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവയും സമ്മാനിച്ചു.
സമാപന സമ്മേളനത്തില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷാജി റസാഖ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ ബിജു തായമ്പത്ത് സമ്മാനാര്‍ഹരെ സദസ്സിന് പരിചയപ്പെടുത്തി. ഗാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഹനാദി അല്‍ ഹര്‍ബി എം ഡി പ്രിന്‍സ് തോമസ് വിജയികള്‍ക്കുള്ള ക്യാഷ് െ്രെപസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






