Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

പൗരത്വ ഭേദഗതി നിയമം : ദവാദ്മിയില്‍ കേളിയുടെ പ്രതിഷേധ സംഗമം

റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ച് കേളി ദവാദ്മി ഏരിയ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആയിഷ സെന്ററില്‍ നടന്ന സംഗമത്തില്‍ ഏരിയ പ്രസിഡന്റ് ഷാജി പ്ലാവിള അദ്ധ്യക്ഷത വഹിച്ചു. ഹംസ തവനൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഐ.സി.എഫ്. ദവാദ്മി സെന്റര്‍ കമ്മിറ്റി സെക്രട്ടറി മൊയ്ദീന്‍, ഐ.സി.എഫ്. ദവാദ്മി സെന്റര്‍ കമ്മിറ്റി അംഗം നിസാര്‍ സഹദി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍ സ്വാഗതവും മുജീബ് നന്ദിയും പറഞ്ഞു. പൗരപ്രമുഖരായ ഹുസൈന്‍, റിയാസ്, സുഹാസ്, ഉബൈദ് എന്നിവരും സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top