Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

നവാസ് ഒപ്പീസ് റിയാദ് ടാക്കീസ് പ്രസിഡന്റ്

റിയാദ്: കലാ, കായിക, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം. വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് അരുണ്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി മജു അഞ്ചല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോയിന്റ് ട്രഷറര്‍ സനൂപ് രയരോത്ത് വരവ് ചിലവു കണക്കും അവതരിപ്പിച്ചു. തങ്കച്ചന്‍ വര്‍ഗീസ്, റഫീക്ക് തങ്ങള്‍, ജബ്ബാര്‍ പൂവാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി നവാസ് ഒപ്പീസ് കൊടുവള്ളി (പ്രസിഡന്റ്) മജുഅഞ്ചല്‍ (സെക്രട്ടറി), സാജിദ് നൂറനാട് (ട്രെഷറര്‍), ഷൈജു പച്ച (കോര്‍ഡിനേറ്റര്‍), നൗഷാദ് ആലുവ, ഷാന്‍ പരീത് (വൈസ് പ്രസിഡന്റുമാര്‍), ഹരി മോന്‍ കായംകുളം, ഷഫീഖ് പാറയില്‍ (ജോ. സെക്രട്ടറിമാര്‍), ഷാഫി നിലമ്പൂര്‍ (ജോ. ട്രഷറര്‍) അഷറഫ് അപ്പക്കാട്ടില്‍, ജംഷാദ് (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), ബാലഗോപാല്‍, ഷാനവാസ് (ആര്‍ട്‌സ് കണ്‍വീനര്‍), അനില്‍കുമാര്‍ തമ്പുരു, സാജിത് ഖാന്‍ (ഐ ടി), സുനില്‍ ബാബു എടവണ്ണ, ലുബൈബ് കൊടുവള്ളി (മീഡിയ കണ്‍വീനര്‍), നബീല്‍ഷാ മഞ്ചേരി (പി ആര്‍ ഓ) എന്നിവരെ തിരഞ്ഞെടുത്തു.

എക്‌സിറ്റ് 21ലെ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരി അലി ആലുവ, ഉപദേശക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 36 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു. നൗഷാദ് ആലുവ സ്വാഗതവും സിജോ മാവേലിക്കര നന്ദിയും പറഞ്ഞു,

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top