Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ക്യാമ്പില്‍ ഒന്നിക്കുന്നതിനു മുന്‍പ് മതേതര സംഘടനകള്‍ ഒന്നിക്കുക: ഫ്രറ്റേണിറ്റി ഫോറം

റിയാദ്: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന ഭരണഘനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയം മറന്നു ഐക്യപ്പെടണമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം. എന്‍.ആര്‍.സി., സി.എ. എ ഇനി എന്ത് ? എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രതിഷേധ സെമിനാറില്‍
റിയാദിലെ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

സ്വേച്ഛാധിപത്യങ്ങളുടെ അക്രമങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കും വഴങ്ങരുത്. ആജ്ഞാപങ്ങള്‍ കേട്ട് കിടപ്പാടങ്ങള്‍ വിട്ടോടിയവര്‍ ചരിത്രത്തിലെവിടെയും അതിജീവിച്ചിട്ടില്ല. പൊരുതിയവര്‍ക്ക് മാത്രമാണ് നിലനില്‍പുണ്ടായത്. സാധ്യമായ മാര്‍ഗങ്ങളിലൂടെ ജനകീയ രാഷ്ടീയ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത തേജസ് ന്യൂസ് എഡിറ്റര്‍ പി. എ. എം ഹാരീസ് പറഞ്ഞു.

94 വര്‍ഷം രാജ്യത്തിന്റെ മുമുവന്‍ സുഖ സൗകര്യങ്ങളും അനുഭവിച്ചു വളര്‍ന്ന ഭീകര സംഘടനയാണ് ആര്‍.എസ്.എസ്. ഗാന്ധി വധത്തിലും, ബാബരി മസ്ജിദിന്റെ പതനത്തിലും ഇവരെ പൊതുജനം തിരിച്ചറിയാതെ പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ വിഴുങ്ങുന്ന ദിനോസറുകളെ ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന സംഘപരിവാര കേന്ദ്രങ്ങള്‍ രാജ്യത്തുനിന്ന് വേരോടെ പിഴുതെറിയണ മെന്ന് വിഷയം അവതരിപ്പിച്ച ഫ്രറ്റേണിറ്റി ഫോറം കേരളാ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗം ഹാരീസ് വാവാട് പറഞ്ഞു പ്പോള്‍ മാത്രമെ രാജ്യത്ത് ജനാധിപത്യവും, മതേതരത്വവും നിലനില്‍ക്കുകയുള്ളൂ. മുസ്ലീംങ്ങള്‍ക്കും ദലിതുകള്‍ക്കും എതിരായ ആള്‍ക്കൂട്ടആക്രമണം ദേശീയ പരിപാടിയായി മാറിയിരിക്കുന്നു. പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുന്നു. അറസ്റ്റ് ചെയ്ത് അടിച്ചമര്‍ത്തുന്നു. ഇത്രയും ഗൗരവമായ സാഹചര്യത്തില്‍ മുസ്ലീം സംഘടനകള്‍ കൈക്കൊള്ളുന്ന സങ്കുചിത നിലപാടുകള്‍ സമുദായത്തെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ എത്തിക്കാനേ ഉപകരിക്കൂ. കക്ഷിരാഷ്ട്രീയം മറന്ന് ഐക്യപ്പെടുകയാണ് ഇന്ത്യയുടെ രക്ഷക്ക് ആവശ്യം. മുസ്ലീം സംഘടനകള്‍ ക്യാമ്പിലേക്കുള്ള ബസിന്റെ സൈഡ് സീറ്റ് ഉറപ്പിക്കാനുള്ള മത്സരത്തിലാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ സെക്രട്ടറി അന്‍സാര്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ഫോറം പി. ആര്‍ എക്‌സിക്യൂട്ടീവ് അമീര്‍ കൊയ്‌വിള, കേരള ചാപ്റ്റര്‍ സെക്രട്ടറി സൈദലവി ചുള്ളിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ വണ്ണക്കോട് ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. റിയാദ് ഫ്രണ്ട്‌സ് സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് അംഗം കബീര്‍ എം. പി., റിയാദ് ഇന്ത്യന്‍ മുസ്ലീം അസോസിയേഷന്‍ (റിമ) ചെയര്‍മാന്‍ ജലീല്‍ ആലുവ, ആം ആദ്മി പാര്‍ട്ടി (ആവാസ്) സ്‌റ്റേറ്റ് സെക്രട്ടറി ഇല്യാസ്, പ്രവാസി സാംസ്‌കാരിക വേദി സെന്‍ട്രല്‍ കമ്മറ്റി അംഗം ബാരിഷ്, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എക്‌സിക്യുട്ടീവ് അംഗം സഅദുദ്ദീന്‍ സലാഹി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ കാരന്തൂര്‍, ഫ്രണ്ട്‌സ് ക്രിയേഷന്‍സ് ഡറക്ടറും മാധ്യമ പ്രവര്‍ത്തകനുമായ ഉബൈദ് എടവണ്ണ, റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് വി.ജെ നസറുദ്ദീന്‍, സത്യം ഓണ്‍ലൈന്‍ ബ്രൂറോ ചീഫ് ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top