Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

അരുണ്‍ എസ് കൃഷ്ണന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം അരുണിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചെറീസ് റസ്‌റ്റോറന്റില്‍ ജോലി ചെയ്തിരുന്ന അരുണ്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയാണ്.

യാത്രയയപ്പ് യോഗത്തില്‍ സെക്രട്ടറി സമീര്‍ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് റെനീസ് അദ്ധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി കണ്‍വീനറുമായ സുനില്‍കുമാര്‍, ഏരിയ സെക്രട്ടറി നൗഫല്‍, സിസി അംഗം നസീര്‍ മുള്ളൂര്‍ക്കര ട്രഷറര്‍ സിമിനേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി ഷമീം മേലതില്‍, രക്ഷാധികാരി സമിതി അംഗങ്ങള്‍, മലാസ് ഏരിയ ഭാരവാഹികള്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.അരുണ്‍ എസ് കൃഷ്ണന്നുള്ള യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി സമീര്‍ സമ്മാനിച്ചു. യാത്രയയപ്പ് ചടങ്ങിന് അരുണ്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top