റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച് നിയമ നടപടി അന്തിമ ഘട്ടത്തില്‍. ഇതിന്റെ ഭാഗമായി ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസി ഇഷ്യൂ ചെയ്തതായി റഹിം നിയമ സഹായ സമിതി അറിയിച്ചു. റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദിക്ക് തുവൂര്‍, മൊഹിദീന് സഹീര്‍ എന്നിവര്‍ക്കാണ് ചെക്ക് കൈമാറിയത്.
റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരും നിയമ സഹായ സമിതി അംഗം മൊഹിയുദീൻ സഹീറും എംബസിയിലെത്തിയിരുന്നു. അടുത്ത പ്രവൃത്തി ദിവസങ്ങളിൽ അപ്പോയ്ന്റ്മെന്റ് കിട്ടുന്ന മുറക്ക് ഇരു വിഭാഗത്തിന്റെയും വക്കീലുമാരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഗവര്ണറേറ്റിൽ ഹാജരാകും. ഞായറാഴ്ച്ച തന്നെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സിദ്ദീഖ് തുവൂരും അറിയിച്ചു. ഇതോടെ റഹീമിന്റെ കേസിലെ നിർണ്ണായകമായ ഘട്ടമാണ് പൂർത്തിയാകുന്നതെന്ന് റിയാദിലെ അബ്ദു റഹീം നിയമ സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ എന്നിവർ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.