റിയാദ്: അതിവേഗം വികസിക്കുന്ന വിവര സാങ്കേതിക വിദ്യകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിന് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി റോബോട്ടിക്‌സ് ശില്പശാല സംഘടിപ്പിച്ചു. എയര്‍ ബസ് ഫൗണ്ടേഷനും ലിറ്റില്‍ എന്‍ജിനീയറുമായും സഹകരിച്ചായിരുന്നു പരിപാടി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിങ്, റോബോട്ടിക്‌സ്, ഐഒടി തുടങ്ങിയ മേഖലയില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സാങ്കേതിക തികവിന്റെ എല്ലാ മേഖലകളും ഉള്‍പ്പെട്ട റിയാദ് മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ശില്പശാലയില്‍ സമഗ്രമായി വിശദീകരിച്ചു.
ഗതാഗതരംഗത്ത് ഏറെ പുതുമകള്‍ ഏറെയുളള റിയാദ് മെട്രോ നിശ്ചിത ലൈനുകള്‍ മാത്രം ആധാരമാക്കി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് സാങ്കേതിവിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. ലിറ്റില്‍ എന്‍ജിനീയര്‍ സ്ഥാപക റനാ ചെല്ലി, സി ഒ മുഹമ്മദ് അലി അല്‍ജയ്യിദ് എന്നിവര്‍ നേതൃത്വം നല്‍കി. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ അഹമ്മദ്, സീനിയര്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ, പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ്, നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.