റിയാദ്: തലശ്ശേരി കൂട്ടായ്മ ടിഎംഡബ്‌ളിയുഎ വിവിധ പരിപാടികളോടെ ‘തലശ്ശേരി ഫെസ്റ്റ്-2024’ സംഘടിപ്പിക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെ വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ അറിയിച്ചു. മെയ് 31ന് റിയാദ് റായിദ് ബാഡ്മിന്റന്‍ അക്കാദമയില്‍ നടക്കുന്ന ബാഡ്മിന്റണ്‍ മത്സരത്തോടെ ഈ വര്‍ഷത്തെ പരിപാടി ആരംഭിക്കും. ഇതിനുപുറമെ ക്രിക്കറ്റ്, ഫുട്‌ബോള്‍, കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ പാരായണം, ചിത്രരചന, പാചക മത്സരം, സൗഹൃദ സംഗമം തുടങ്ങിയ പരിപാടികളാണ് ഈ വര്‍ഷം നടക്കുക.
സെപ്റ്റംബറില്‍ കുടുംബിനികളുടെ പാചക മത്സരം നടക്കും. അതോടൊപ്പം റിയാദില്‍ ആദ്യമായി പുരുഷന്മാര്‍ക്ക് ലൈവ് കുക്കിംഗ് മത്സരവും ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ക്രിക്കറ്റ്, ഫുട്‌ബോള്‍ ടൂര്ണമെന്റുകള്‍. ഡിസംബറില്‍ വിവിധ കലാ, കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ വര്‍ണ്ണാഭമായ തലശ്ശേരി സംഗമം അരങ്ങേറുമെന്നും സംഘാടകര്‍ പറഞ്ഞു.
ഇരുപത് വര്‍ഷമായി തലശ്ശേരി മണ്ഡലത്തിഫ നിനധനരുടെ സഹായ ഹസ്തമായി കൂട്ടായ്മ ഒപ്പമുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ രംഗത്തും കടക്കെണിയിലായവരെ സഹായിക്കാനും വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഷ്‌കര്‍ വി.സി (പ്രസിഡന്റ്), അന്‍വര്‍ സാദാത്ത് ടി.എം (സെക്രട്ടറി), അഫ്താബ് അമ്പിലായില്‍ (വൈസ് പ്രസിഡന്റ്), ഹാരിസ് പി.സി (ഇവെന്റ്‌സ് ഹെഡ്), ഫുഹാദ് കണ്ണമ്പത്ത് (സ്‌പോര്‍ട്‌സ് ഹെഡ്), തന്‍വീര്‍ ഹാഷിം (സ്‌പോണ്‍സര്‍ഷിപ്ഹെഡ്) എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.