റിയാദ്: കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ഫുട്‌ബോളിനോടനുബന്ധിച്ച് ലക്കീ ഡ്രോ കൂപ്പണ്‍ പുറത്തിറക്കി. കഴിഞ്ഞ ദിവസം ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു പ്രകാശന കര്‍മ്മം. പ്രമുഖ ജ്വല്ലറി സോണാ ജ്വല്ലേഴ്‌സും ഗ്ലോബല്‍ ട്രാവല്‍ ആന്റ് ടൂഴ്‌സും ചേര്‍ന്ന് 20 പവന്‍ സ്വര്‍ണ്ണ നാണയമാണ് സമ്മാനമായി വിതരണം ചെയ്യുന്നത്.
പ്രകാശന കര്‍മ്മം നാഷണല്‍ വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ വി.പി മുസ്തഫ എന്നിവര്‍ക്ക് ചേര്‍ന്ന് കൈമാറി.
ചടങ്ങില്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ മുജീബ് ഉപ്പട, സെന്‍ട്രല്‍ ഭാരവാഹികളായ ഇസ്മായില്‍ മുണ്ടക്കുളം, എ.കെ ബാവ, ഇസ്ഹാഖ് പുണ്ടോളി, അഷ്‌റഫ് താഴെക്കോട്, ശിഹാബ് താമരക്കുളം, ഹസ്സന്‍ ബത്തേരി, സാബില്‍ മമ്പാട്, ഹുസൈന്‍ കരിങ്കറ, ജലാല്‍ തേഞ്ഞിപ്പലം, സിറാജ് കണ്ണവം, സുബൈര്‍ വട്ടോളി, ഷൗക്കത്ത് ഞാറക്കോടന്‍, ലത്തീഫ് മുസ്‌ല്യാരങ്ങാടി, സക്കീര്‍ മണ്ണാര്‍ക്കാട് എന്നിവര്‍സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.