Sauditimesonline

kummil
സംഘ്പരിവാര്‍ ശ്രമിച്ചാല്‍ ചരിത്രം മൂടാനാവില്ല: ചിന്ത ടേബിള്‍ ടോക്ക്

‘ജീവസ്പന്ദനം-2024’ കേളി 1086 യൂനിറ്റ് രക്തം ദാനം ചെയ്തു

റിയാദ്: ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ക്കായി കേളി കലാസാംസ്‌കാരിക വേദിയുടെ മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2024’ന് വന്‍ ജനപിന്തുണ. 1426 പേര്‍ പങ്കാളികളായ ക്യാമ്പില്‍ 1086 യൂണിറ്റ് രക്തം ശേഖരിച്ചു. വെള്ളി രാവിലെ 8ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 വരെ നീണ്ടു. മലാസ് ലുലു ഹൈപ്പറില്‍ നടന്ന പരിപാടിയില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിലെ റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കും മിനിസ്ട്രി ഓഫ് ഡിഫന്‍സിലെ പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റിയും രക്തം സ്വീകരിച്ചു.

കേളിയുടേയും കുടുംബ വേദിയുടേയും പ്രവര്‍ത്തകര്‍ക്ക് പുറമെ മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും രക്തം ദാനം ചെയ്തു. സിറിയ, യമന്‍, ജോര്‍ദാന്‍, ഫിലിപ്പൈന്‍സ്, നേപ്പാള്‍, സൗദി അറേബ്യാ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരും പങ്കാളികളായി. രാവിലെ 8 മുതല്‍ 12 മണി വരെ മിലിട്ടറി മെഡിക്കല്‍ സിറ്റിയും തുടര്‍ന്ന് റിയാദ് ബ്ലഡ് ബാങ്ക് വൈകിട്ട് 7 വരെയും രക്തം ശേഖരിച്ചു.

പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റിയുടെ 36 മെഡിക്കല്‍ സ്റ്റാഫും 20 ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തിന് ഡോക്ടര്‍ മുസാദ് നേതൃത്വം നല്‍കി, ആരോഗ്യ മന്ത്രാലത്തിലെ 41 മെഡിക്കല്‍ സ്റ്റാഫും 30 ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തിന് റിയാദ് ബ്ലഡ്ബാങ്ക് ഡയറക്ടര്‍ ഖാലിദ് അല്‍ സൗബീയയും കേളിയുടെ 110 അംഗ വളണ്ടിയര്‍ ഗ്രൂപ്പിന് വളണ്ടിയര്‍ ക്യാപ്റ്റന്‍ ഗഫൂര്‍ ആനമങ്ങാടും നേതൃത്വം നല്‍കി.

20 ബെഡ് യൂണിറ്റുകളും 6 പേരുടെ വീതം രക്തം ശേഖരിക്കാവുന്ന 2 ബസ്സുകളിലുമായി 32 പേരുടെ രക്തം ഒരേ സമയം ശേഖരിക്കുന്ന തരത്തിലുള്ള സൗകര്യമാണ് ക്യാമ്പില്‍ ഒരുക്കിയത്. സമാപന പരിപാടിയില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി സുനില്‍കുമാര്‍ ആമുഖ പ്രസംഗം നടത്തി. മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ക്യാമ്പിന്റെ പ്രസക്തിയെ കുറിച്ച് വിശദീകരിച്ചു. റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഖാലിദ് സൗബായീ, കിംഗ് സഊദ് മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്ക് മാനേജരായ അലി അല്‍ സുവൈദി. പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റി ഡോ. ഫവാസ് അല്‍ ഒതൈബി മലാസ് ലുലു മാനേജര്‍ ആസിഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഖാലിദ് സൗബായീ, ഫവാസ് അല്‍ ഒതൈബി, ആസിഫ് എന്നിവര്‍ക്ക് സുരേഷ് കണ്ണപുരം, സെബിന്‍ ഇക്ബാല്‍, കേളി ട്രഷറര്‍ ജോസഫ് ഷാജി എന്നിവര്‍ യഥാക്രമം കേളിയ്ക്കു വേണ്ടി മെമന്റോകള്‍ കൈമാറി. സംഘാടക സമിതി ചെയര്‍മാന്‍ മധു എടപ്പുറത്ത്, കേളി കുടുംബവേദി സെക്രട്ടറി സീബ കുവ്വോട് കിംഗ് സഊദ് ബ്ലഡ് ബാങ്ക് സ്റ്റാഫുകാരായ സിസ്റ്റര്‍ അമാനി മെദവദ് അല്‍ഷംരി ഷരീഫ അലി അല്‍വാബി മറിയം സാലെ അല്‍മുതൈരി എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top