Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

കേളി താദിഖ് യൂണിറ്റ് രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പുതിയ യൂണിറ്റ് റിയാദിനടുത്ത് താദിഖില്‍ രൂപീകരിച്ചു. സാമൂഹിക, സാംസ്‌കാരി, ജീവകാരുണ്യ രംഗത്ത് പ്രവാസികളുടെ ഉന്നമനമാണ് സംഘടനയുടെ ലക്ഷ്യം. യോഗത്തില്‍ മലാസ് ഏരിയാ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. കേളി ആക്റ്റിംങ് സെക്രട്ടറി ടി ആര്‍ സുബ്രമണ്യന്‍ യോഗം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആക്ടിങ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, മുഖ്യ രക്ഷധികാരി സമിതി അംഗം സതീഷ്‌കുമാര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് മനോജ് കെ.പി, സെക്രട്ടറി തുളസി കെ, ട്രഷറര്‍ ഷാജി എന്നിവരെ ഭാരവാഹികളായും ഒന്പത് പേരടങ്ങിയ യൂണിറ്റ് എക്‌സിക്യൂട്ടിവ് സമിതിയേയും തെരഞ്ഞെടുത്തു.

രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗം ഗോപിനാഥന്‍ വേങ്ങര, ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര, മലാസ് ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍, മലാസ് മുഖ്യ രക്ഷധികാരി ആക്ടിങ് കണ്‍വീനര്‍ ഫിറോസ് തയ്യില്‍, മലാസ് രക്ഷധികാരി സമിതി അംഗങ്ങളായ മുഹമ്മദ് അഷ്‌റഫ്, റിയാസ്, മുകുന്ദന്‍, ഇ കെ രാജീവന്‍, ഏരിയ കമ്മിറ്റി അംഗംങ്ങളായ നൗഫല്‍ യു.സി., പ്രതീഷ് പുഷ്പന്‍ എന്നിവര്‍ യൂണിറ്റ് രൂപീകരണ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സജിത് സ്വാഗതവും തുളസി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top