
റിയാദ്: കെഎംസിസി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യയിലും വിദേശത്തും അംഗീകാരമുളള മാക്‌സ് ബൂപ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ആറംഗ പ്രവാസി കുടുംബത്തിന് ഏറ്റവും കുറഞ്ഞ പ്രീമിയം അടച്ച് പതിനേഴ് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കും. പതിനെട്ട് മുതല്‍ അമ്പത് വയസ്സ് വരെയുള്ള ആറംഗ കുടുംബത്തിന് പന്ത്രണ്ടായിരം രൂപയില്‍ താഴെയാണ് വാര്‍ഷിക പ്രീമിയം. പ്രാഥമിക ഘട്ടം എന്ന നിലയില്‍ കോഴിക്കോട് ജില്ലയിലുളളവര്‍ക്കാണ് പദ്ധതി.

വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് പാളയാട്ട്, അഷ്‌റഫ് വേങ്ങാട്ട്, സമദ് പട്ടനില്‍, മാമുനിസാര്‍ കോടമ്പുഴ, ജലീല്‍ നഹാസ് മദീന, റഷീദ് പേരാമ്പ്ര, കെ പി മുഹമ്മദ്, മൊയ്തീന്‍കോയ കല്ലമ്പാറ, സക്കീര്‍ അഹമ്മദ് കൈപ്പക്കില്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
