
റിയാദ്: കെ.പി.സി.സി. സാംസ്‌കാരിക സാഹിതിയുടെ ‘ഗോത്ര ജ്യോതി’ പദ്ധതിയിലേക്ക് ഇരുപത് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി. ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ വിതരണം ചെയ്യുന്നതിനാണ് സ്മാര്‍ട് ഫോണ്‍ കൈമാറിയത്. അപ്പോളോ ഡിമോറോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് അമീര്‍ പട്ടണത്ത് ഇരുപത് സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള തുക ജില്ലാ ജീവകാരുണ്യ കണ്‍വീനര്‍ വഹീദ് വാഴക്കാടിനു കൈമാറി.

ചടങ്ങില്‍ അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹകളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കലക്കര, ജില്ലാ ജന.സെക്രട്ടറി സകീര്‍ ദാനത്ത്, ജംഷാദ് തുവൂര്‍, ഷാജി നിലംബൂര്‍, അന്‍വര്‍ വാഴക്കാട്, സൈനുദ്ധീന്‍, അബൂബക്കര്‍ ബ്രഹ്മത്ത്, റഫീഖ് കൊടിഞ്ഞി, സമീര്‍ മാളിയേക്കല്‍, ഉണ്ണികൃഷ്ണന്‍, ശിഹാബ്, ഷറഫു ചിറ്റന്‍, മുത്തു പാണ്ടിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. ജന. സകീര്‍ ദാനത്ത് സ്വാഗതവും. ജംഷാദ് തുവൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
