
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ദവാദ്മി ഏരിയ പ്രവര്‍ത്തകന്‍ ജയകുമാര്‍ രവീന്ദ്രന് യാത്രയയപ്പ് നല്‍കി. ഏരിയ കമ്മിറ്റി അംഗവും ടൗണ്‍ സൗത്ത് യൂണിറ്റ് സെക്രട്ടറിയും ആയിരുന്നു. 13 വര്‍ഷമായി ദവാദ്മിയിലെ ട്രാവല്‍സില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ഒറ്റശേഖരമംഗലം സ്വദേശിയാണ്. യാത്രയയപ്പില്‍ ഏരിയ പ്രസിഡന്റ് ഷാജി പ്ലാവിളയില്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രകാശന്‍ പയ്യന്നുര്‍ സ്വാഗതം ആശംസിച്ചു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഹംസ തവനൂര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ഉമ്മര്‍, മുജീബ് യൂണിറ്റ് ഭാരവാഹികളായ അബ്ദുല്‍ സലാം കായംകുളം, സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി പ്രകാശന്‍ പയ്യന്നൂരും യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് ട്രഷറര്‍ അബ്ദുള്‍ സലാം കായംകുളവും സമ്മാനിച്ചു. യാത്രയയപ്പിന് ജയകുമാര്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.