
റിയാദ്: വേങ്ങര മണ്ഡലം കെഎംസിസിയും ന്യൂ സഫ മക്ക പോളിക്ലിനിക്കും സഹകരിച്ച് 2020ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ന്യൂ സഫ മക്ക പോളിക്ലിനിക് അസിസ്റ്റന്റ് മാനേജര്‍ അബ്ദുല്‍അസീസ്, സൗദി നാഷണല്‍ കെഎംസിസി സെക്രട്ടേറിയറ്റ് അംഗം ഉസ്മാനലി പാലത്തിങ്ങലിന് കലണ്ടല്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു. സൗദി നാഷണല്‍ കെഎംസിസി സെക്രട്ടറിയേറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, സത്താര്‍ താമരത്ത്, അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, ശരീഫ് അരീക്കോട്, അഷ്‌റഫ് മോയന്‍, ഷാഫി കരുവാരകുണ്ട്, ഷാഫി ചിറ്റത്തുപാറ, റഫീഖ് പന്നിയങ്കര, മണ്ഡലം ഭാരവാഹികളായ റാഷിദ് കോട്ടുമല, നാസര്‍ എ പി കുന്നുംപുറം, സഫീര്‍ എം ഇ, ബഷീര്‍ ഒതുക്കുങ്ങല്‍, എം കെ കുഞ്ഞബ്ദുള്ള, ഹനീഫ വലിയോറ, അഷ്‌റഫ് ടി ടി, ഫൈസല്‍ ടി പി, മുസ്താഖ് വേങ്ങര, നവാസ് എം കെ, സുല്‍ഫി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.