
റിയാദ്: റമദാനില്‍ കിംഗ് ഖാലിദ് ഫൗണ്ടേഷന്റെ കീഴിലുള്ള ഇസ്ലാമിക് ഗൈഡന്‍സ് സെന്ററും ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. 19-ാം അധ്യായം സുറത്തു മര്‍യം അടിസ്ഥാനമാക്കി അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണമായിരുന്നു സിലബസ്.

ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദീ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് ചെമ്പന്‍ ആമുഖ പ്രഭാക്ഷണം നടത്തി. കെഎന്‍എം വൈസ് പ്രസിഡന്റ് ബാബു സേഠ് ആശംസകള്‍ നേര്‍ന്നു. മത്സരത്തില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളില്‍ നുറു ശതമാനം മാര്‍ക്ക് നേടിയ 62 പേരില്‍ നിന്ന് നറുക്കെടുപ്പില്‍ വിജയികളെ തെരഞ്ഞെടുത്തു. നാഷണല്‍ കമ്മിറ്റി ജന. സെക്രട്ടറി മുഹമ്മദ് കബീര്‍ സലഫി വിജയികളെ പ്രഖ്യാപിച്ചു. കോര്‍ഡിനേറ്റര്‍ മുജീബ് അലി തൊടികപുലം, മൊയ്ദീന്‍ കീഴിശ്ശേരി, ലബീബ് ആലപ്പുഴ, അബ്ദുള്ള തൊടിക എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി.

റുഖിയ ഷംല റിയാദ്, മുഹമ്മദ് ഹാഫിദ്. എം എം, റിയാദ് (ഒന്നാം സ്ഥാനം), ജസീന സുല്‍ഫിക്കര്‍ റിയാദ് (രണ്ടാം സ്ഥാനം), ഷാഹിന കെ. ജിദ്ദ (മൂന്നാം സ്ഥാനം) എന്നിവരാണ് ജേതാക്കള്‍. റാഷിദ് റിയാദ്, സറീന പുതിയഗം ഖോബാര്‍, ബഷീര്‍ നൂറുകണ്ടന്‍ റിയാദ് എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.

റിയാദ് അല്‍ദുറ വിശ്രമ കേന്ദ്രത്തില്‍ കിംഗ് ഖാലിദ് ഫൗണ്ടേഷന്‍ ഒരുക്കിയ ഈദ് മീറ്റില്‍ ശൈഖ് ഇബ്രാഹീം നാസര്‍ അല്‍ സര്‍ഹാന്‍ (ഡയറക്ടര്‍, കിംഗ് ഖാലിദ് ഇസ്ലാമിക് സെന്റര്‍ ദഅ്‌വ വിഭാഗം), ശൈഖ് ഫാരിസ് അല്‍ഹര്‍ബി എന്നിവര്‍ വിജയികള്‍ക്കു ഉപഹാരം സമ്മാനിച്ചു. മുജീബ് അലി (കണ്‍ട്രോളര്‍), മുഹമ്മദ് സുല്‍ഫിക്കര്‍ (നാഷണല്‍ കമ്മിറ്റി ട്രഷറര്‍), അഡ്വ. അബ്ദുല്‍ ജലീല്‍, നൗഷാദ് കോഴിക്കോട് എന്നിവര്‍ സമ്മാന വിതരണത്തിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.