Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

ഫിസിക്‌സ് ഒളിമ്പ്യാഡിന് സൗദിയില്‍ വേദി ഒരുങ്ങും

റിയാദ്: ഏഷ്യന്‍ ഫിസിക്‌സ് ഒളിമ്പ്യാഡ് 25-ാമത് എഡിഷന്‍ സൗദി അറേബ്യയില്‍ അരങ്ങേറും. 30 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 240 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സൗദി അറേബ്യ ആദ്യമായാണ് ഫിസിക്‌സ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത്. അന്താരാഷ്ട്ര സയന്റിഫിക് ഫോറം, വിദ്യാഭ്യാസ മന്ത്രാലയം, കിങ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ ഗിഫ്റ്റ്‌നെസ് ആന്‍ഡ് ക്രിയേറ്റിവിറ്റി, കിങ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സ് എന്നിവ ചേര്‍ന്നാണ് പരിപാടി ഒരുക്കുന്നത്.

സൗദി അരാംകോയുടെ പ്രത്യേക സ്‌പോണ്‍സര്‍ഷിപ്പോടെ യൂനിവേഴ്‌സിറ്റി ആസ്ഥാനത്താണ് പരിപാടി. ഭൗതികശാസ്ത്രത്തില്‍ പ്രതിഭകളായ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുപ്രധാന വാര്‍ഷിക അന്താരാഷ്ട്ര ശാസ്ത്ര മത്സരമാണിത്.

ഇന്റര്‍നാഷനല്‍ ഫിസിക്‌സ് ഒളിമ്പ്യാഡില്‍ ഉന്നത സ്ഥാനങ്ങള്‍ നേടിയ ഏഷ്യന്‍ രാജ്യങ്ങള്‍ ഇതില്‍ പങ്കെടുക്കും. 12 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 1999ല്‍ ഇന്തോനേഷ്യയിലാണ് ഏഷ്യന്‍ ഫിസിക്‌സ് ഒളിമ്പ്യാഡ് ആരംഭിച്ചത്.

2012ലാണ് സൗദി ആദ്യമായി പങ്കെടുത്ത മത്സരത്തില്‍ 16 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളെയും പ്രതിനിധീകരിച്ച് 90 രാജ്യങ്ങളില്‍നിന്നുള്ള 333 വിദ്യാര്‍ഥികള്‍ പങ്കെടുത്ത 56-ാമത് കെമിസ്ട്രി ഒളിമ്പ്യാഡ്് റിയാദില്‍ അരങ്ങേറിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top