Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

മൊയ്തു വാഴക്കാടിന് യാത്രയയപ്പും ഷഹീന്‍ബാഗ് ഐക്യദാര്‍ഢ്യവും

റിയാദ്: നാല് പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്ന എം.പി. മൊയ്തു നാട്ടിലേക്ക് മടങ്ങുന്നു. കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി യാത്രയയപ്പും ഷഹീന്‍ബാഗ് ഐക്യദാര്‍ഢ്യ സമ്മേളനവും നടത്തി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അലവിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി ആദ്യകാല സഹപ്രവര്‍ത്തകന്‍ കൂടിയായ എം പി മൊയ്തുവിടെ പ്രവാസികള്‍ക്കിടയിലും സംഘടനയിലും ചെയ്ത സ്തുത്യര്‍ഹമായ സംഭാവനകള്‍ എടുത്തു പറഞ്ഞു.

എന്‍.ആര്‍.സി, സി.എ.എ എന്നിവക്ക് എതിരെ ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ സമാധാനപരമായി നടത്തുന്ന സമരപരിപാടിക്കിടയില്‍ വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂട ഒത്താശയോടെ മുസ്ലീംങ്ങള്‍ക്ക് എതിരെ നടത്തിയ ആസൂത്രിത കലാപത്തെ യോഗം അപലപിച്ചു. ഹനീഫ മുതുവല്ലൂര്‍ ഖിറാഅത്ത് നടത്തി. കെഎംസിസിയുടെ മുതിര്‍ന്ന നേതാക്കളായ തേനിങ്ങല്‍ അഹമ്മദ് കുട്ടി, ഉസ്മാന്‍അലി പാലത്തിങ്ങല്‍, അഡ്വ. അനീര്‍ ബാബു, അസീസ് വെങ്കിട്ട, മുനീര്‍ വാഴക്കാട്, ഷറഫു പുളിക്കല്‍, ഷൗക്കത്ത് കടമ്പോട്ട്, ബഷീര്‍ മപ്രം പ്രസംഗിച്ചു.

എം.പി മൊയ്തുവിന് റിയാദ് മലപ്പുറം ജില്ല, കൊണ്ടോട്ടി മണ്ഡലം, വാഴക്കാട് പഞ്ചായത്ത് കമ്മിറ്റികളുടെ സ്‌നേഹോപഹാരങ്ങള്‍ അഡ്വ:അനീര്‍ ബാബു, കോയാമുഹാജി, അസീസ് മൂലയില്‍ എന്നിവര്‍ സമ്മാനിച്ചു. യാത്രയയപ്പിന് എം.പി. മൊയ്തു നന്ദി പറഞ്ഞു.
അബ്ദുറസാഖ് ഓമാനൂര്‍ സ്വാഗതവും ഫിറോസ് പള്ളിപടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top