Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു റിയാദ് കെ എം സി സി

റിയാദ്: കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസത്തിന്റെ തലോടലായി മാറുകയാണ് റിയാദ് കെ.എം.സി.സി. സംഘടനയുടെ ഘടകങ്ങള്‍ വഴിയും സാമൂഹ്യ പ്രവര്‍ത്തകര്‍ വഴിയും ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷ്യ വസ്തുക്കളും മരുന്നുകളൂം ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ എത്തിക്കുകയാണ് ഇവര്‍. ഒരാഴ്ചയായി കുടുംബങ്ങളടക്കമുള്ള നൂറുക്കണക്കിന് പ്രവാസികള്‍ക്കാണ് സഹായം തുടരുന്നത്.

ശമ്പളം ലഭിക്കാത്തവര്‍, കടകള്‍ അടച്ചതോടെ വരുമാനം നിലച്ചവര്‍, ദൈനം ദിന വരുമാനക്കാര്‍ തുടങ്ങി വിവിധ തലത്തിലുള്ള പ്രവാസികള്‍ക്കാണ് കൊറോണ നിയന്ത്രണം വിനയായി മാറിയത്. ലേബര്‍ ക്യാമ്പുകളില്‍ പലതും സ്ഥിതി മോശമാണ്. ചില കമ്പനികള്‍ പ്രവര്‍ത്തനം ഭാഗികമായോ പൂര്‍ണ്ണമായോ നിര്‍ത്തിയതിനാല്‍ കുടുംബവുമൊത്ത് കഴിയുന്നവരടക്കം പ്രയാസത്തിലാണ്.

അരി, പഞ്ചസാര, എണ്ണ, ഉപ്പ്, മുളക്, മല്ലി, പച്ചക്കറികള്‍ തുടങ്ങി വിവിധയിനം ഭക്ഷ്യ വസ്തുക്കളാണ് വിതരണം ചെയ്യുന്നത്. കെ.എം.സി.സി ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ഏരിയാ ഘടകങ്ങളും പ്രവര്‍ത്തകരും വഴിയാണ് ഭക്ഷ്യ വിതരണം. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി. മുസ്തഫയുടെ നേതൃത്വത്തില്‍ ജലീല്‍ തിരൂര്‍, മുജീബ്ഉപ്പട, അബ്ദുറഹിമാന്‍ ഫറോക്ക്, അഷ്‌റഫ് അച്ചൂര്‍, ഹുസൈന്‍ കുപ്പം കണ്ണൂര്‍, മെഹബൂബ് ധര്‍മടം, നജീബ് നെല്ലാങ്കണ്ടി, നാസര്‍ മാങ്കാവ്, നൗഷാദ് ചാക്കീരി, റസാഖ് വളകൈ, ഷംസു പെരുമ്പട്ട, അന്‍സാര്‍ പൂനൂര്‍, മുത്തു കൊടുവള്ളി, മജീദ് പരപ്പനങ്ങാടി, മാമുക്കോയ ഒറ്റപ്പാലം, സിദീഖ് ഏ യു, ഷഫീക് കൂടാളി, ശാദുലി വയനാട്, കുഞ്ഞോയി കോടമ്പുഴ, അന്‍വര്‍ കണ്ണൂര്‍, മുക്താര്‍ തുടങ്ങി വിവിധ ഘടകങ്ങളുടെ ഭാരവാഹികള്‍ ഭക്ഷ്യ വിതരണത്തിന് രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top