Sauditimesonline

5 MASHAIR METRO TRAIN
മിന, അറഫ, മുസ്ദലിഫ പുണ്യസ്ഥലങ്ങളില്‍ മശാഇര്‍ മെട്രോ

ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി മരിച്ചു. നടമ്മല്‍ പുതിയകത്ത് സഫ്‌വാന്‍ (41) ആണ് മരിച്ചത്. പനി, തൊണ്ടവേദന തുടങ്ങി കൊവിഡ് വൈറസ് ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് അഞ്ചു ദിവസം മുമ്പ് സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം. ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. മാര്‍ച്ച് 8ന് സന്ദര്‍ശക വിസയിലെത്തിയ ഭാര്യ പാണഞ്ചേരി ഖമറുന്നിസ റിയാദിലുണ്ട്. കുട്ടികളില്ല. പരേതരായ കെ എന്‍ പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്. അനീസ്, ഷംസുദ്ദീന്‍, അബ്ദുല്‍ സലാം, ഇല്യാസ്, മുസ്തഫ, റിസ്‌വാന്‍ (ദുബായ്), ലുഖ്മാന്‍ (ഖുന്‍ഫുദ), സൈഫുന്നിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ എന്നിവര്‍ സഹോദരങ്ങളാണ്. റിയാദ് കെ. എം. സി. സി പ്രസിഡന്റ് സി പി മുസ്തഫ, ജീവകാരുണ്യ കണ്‍വീനര്‍ സിദ്ദീഖ് തുവൂര്‍, സാമൂഹ്യ പ്രവര്‍ത്തകനന്‍ സിദ്ദീഖ് കല്ലുപറമ്പന്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. റിയാദ് ചെമ്മാട് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്നു സഫ്‌വാന്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top