Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

മോദി-ഷാ കൂട്ടുകെട്ട് മതേതരത്വം തകര്‍ക്കുന്നു

റിയാദ്: ജനങ്ങള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവുണ്ടാക്കി ഇന്ത്യയുടെ മഹത്തായ മതേതര ജനാതിപത്യ മൂല്യങ്ങളുടെ തകര്‍ക്കാനാണ് മോദി-ഷാ കൂട്ടുകെട്ടിന്റെ ശ്രമമെന്ന് മുസ് ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷാഫി ചാലിയം. ഇത് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുത്തു തോല്‍ പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പൗരത്വ സംരക്ഷണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും നേരിടുകയാണ്. അതിന് പരിഹാരം കാണാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയതയെ മറയാക്കി രാജ്യത്തെ വെട്ടി മുറിക്കാനുള്ളശ്രമമാണ് നടത്തുന്നത്, ഇത് ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് അഷ്‌റഫ് അച്ചൂര്‍ അധ്യക്ഷത വഹിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു.

ദല്‍ഹി കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് ഹലീം, സൗദി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട്, തേനുങ്ങല്‍ അഹമ്മദ് കുട്ടി, ജലീല്‍ തിരൂര്‍, യു.പി.മുസ്തഫ, അക്ബര്‍ വേങ്ങാട്ട്, നാസര്‍ മാങ്കാവ് പ്രസംഗിച്ചു. നജീബ് നെല്ലാങ്കണ്ടി പൗരത്വ സംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദു റഹ്മാന്‍ ഫറോക്ക് സ്വാഗതവും ഹനീഫ മൂര്‍ക്കനാട് നന്ദിയും പറഞ്ഞു. ജാഫര്‍ തങ്ങള്‍ ഖിറാ അത്ത് നടത്തി. ജാഫര്‍ സാദിഖ് പുത്തൂര്‍ മഠം, ലത്തീഫ് മടവൂര്‍, സിദ്ദീഖ് കുറോളി, സഫറുള്ള കൊയിലാണ്ടി, ജബ്ബാര്‍ എലത്തൂര്‍, ഫിറോസ് കാപ്പാട്, മുഹമ്മദ് പേരാമ്പ്ര, സൈതു മീഞ്ചന്ത, അഷ് റഫ് കൊടുവള്ളി, ഫായിസ് മാങ്ങാട്, അന്‍സാര്‍ പൂനൂര്‍, കോയ പാലോളി, സയിദ് ജാഫര്‍ തങ്ങള്‍, അഷ് റഫ് കുന്ദമംഗലം, കുഞ്ഞമ്മദ് കായണ്ണ, ഉമ്മര്‍ മീഞ്ചന്ത, മനാഫ് മണ്ണൂര്‍, കുഞ്ഞോയി കോടമ്പുഴ, ഫൈസല്‍ കാപ്പാട്, റിയാസ് കോറോത്ത്, ഫൈസല്‍ വടകര എന്നിവര്‍ നേതൃത്വം നല്‍ കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top