
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ മൂന്നാം വാര്‍ഷികം വര്‍ണ്ണപ്പകിട്ട്-2023 പോസ്റ്റര്‍ പ്രകാശനം ചെയ്തു. ലഹരി വിരുദ്ധ പ്രവര്‍ത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പ്രകാശനം നിര്‍വഹിച്ചു.

മെയ് 12ന് വൈകീട്ട് 6.00ന് എക്‌സിറ്റ് 18ലെ അകിയാന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. സിനിമാ താരവും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ മുഖ്യാഥിതിയായി പങ്കെടുക്കും. പിന്നണി ഗായിക സുമിയ അരവിന്ദ്, പട്ടുറുമാല്‍ റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ശ്യാം കാലിക്കറ്റ് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. റിയാദിലെ കലാകാരന്‍മാരും അണിനിരക്കും.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര, സെക്രട്ടറി ബിനോയ് മത്തായി, ട്രസ്റ്റി ബിനു ജോണ്‍, ജോയിന്‍ ട്രസ്റ്റി വിനോദ് ജോണ്‍, ജീവകാരുണ്യ കണ്‍വീനര്‍ ഷൈന്‍ ദേവ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.